Aadu 2, Audience Review
ജയസൂര്യയെ നായകനാക്കി നവാഗതനായ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2 എന്ന പേരില്‍ വീണ്ടും തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. ആട് 2 കാണാന്‍ ഒരു ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ കാണുന്ന മാനസികാവസ്ഥയില്‍ വരണേ എന്നും എല്ലാവരെയും സന്തോഷിപ്പിക്കുന്ന ഒരു സിനിമയായിരിക്കുമെന്ന് വിശ്വസിക്കുന്നതായും ജയസൂര്യ പറയുന്നു. ആദ്യഭാഗം കൂവി തോല്‍പ്പിച്ചിരുന്നെങ്കിലും വന്‍ വെല്ലുവിളിയോട് കൂടിയാണ് ഷാജി പാപ്പനും പിള്ളേരും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പമിറങ്ങുന്ന മറ്റ് സിനിമകളില്‍ നിന്നും ആടിനെ വ്യത്യസ്തമാക്കുന്നത് സിനിമ വലിയ ലോജിക്കൊന്നും നോക്കാതെ നിര്‍മ്മിച്ചതാണെന്നുള്ളതാണ്. രണ്ടാം ഭാഗത്തില്‍ ആവേശം ഒട്ടും ചോരാതിരിക്കാനുള്ള എല്ലാ ഘടകങ്ങളും അണിയറ പ്രവര്‍ത്തകര്‍ ചേര്‍ത്തിട്ടുണ്ട്. ലോജിക്കും നോക്കാതെ, ഒരു കാര്‍ട്ടൂണ്‍ സിനിമ പോലെ ചിരിക്കാന്‍ വേണ്ടി മാത്രം സിനിമ കാണാന്‍ വന്നാല്‍ മതിയെന്നായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്.